ഗ്രീന്‍സിറ്റി ലയ്ണ്‍സ് ക്ലബ് ഓണക്കിറ്റുകള്‍ വിതരണം ചെയ്തു

തിരുവനന്തപുരം: ട്രിവാന്‍ഡ്രം ഗ്രീന്‍സിറ്റി ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ നിര്‍ദ്ധനരായ കുടുംബങ്ങള്‍ക്ക് ഓണക്കിറ്റുകള്‍ വിതരണം ചെയ്തു.
കണ്ണേറ്റുമുക്ക് പീപ്പിള്‍സ് ലൈബ്രറി ഹാളില്‍ ഗതാഗതമന്ത്രി ആന്റണി രാജു കിറ്റുകള്‍ വിതരണം ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ ലയന്‍ണ്‍സ് ക്ലബ് ഡിസ്ട്രിറ്റ് ഗവര്‍ണര്‍ ലയണ്‍ ബി.അജയകുമാര്‍, സോണല്‍ ചെയര്‍മാന്‍ രാജേഷ് സോമന്‍, ക്ലബ് പ്രസിഡന്റ് ഷാഹുല്‍ ആരിഫ്, ക്ലബ് മുന്‍ പ്രസിഡന്റ് അഡ്വ. ജി.മന്‍മഥന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. പീപ്പിള്‍സ് ലൈബ്രറി ഭാരവാഹികള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങില്‍ 105 കുടുംബങ്ങള്‍ക്ക് ഓണക്കിറ്റുകള്‍ വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *