സംഘപരിവാര്‍ അജണ്ടയുടെ ഭാഗമായാണ് പാഠപുസ്തകങ്ങളില്‍ വെട്ടിത്തിരുത്തലുകള്‍ ഉണ്ടായതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശാസ്ത്രീയതയും മതനിരപേക്ഷതയും കൈവെടിഞ്ഞ് വര്‍ഗീയതയും അശാസ്ത്രീയതയും തെറ്റായ ചരിത്രബോധവും കുട്ടികളില്‍ സൃഷ്ടിക്കുക എന്ന സംഘപരിവാര്‍ അജണ്ടയുടെ ഭാഗമായാണ് പാഠപുസ്തകങ്ങളില്‍ വെട്ടിത്തിരുത്തലുകള്‍ ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഭരണഘടനാ മൂല്യങ്ങള്‍ക്കും ശാസ്ത്രബോധത്തിനും ഊന്നല്‍ നല്‍കുന്ന വിദ്യാഭ്യാസ നയത്തെ അട്ടിമറിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ കേരളം ശക്തമായ പ്രതിരോധമാണുയര്‍ത്തുന്നതെന്നും 202324 അധ്യയന വര്‍ഷത്തേക്കായി എന്‍ സി ഇ ആര്‍ ടി തയ്യാറാക്കിയ പാഠപുസ്തകങ്ങളിലെ വെട്ടിമാറ്റിയ ഭാഗങ്ങളുള്‍പ്പെടുത്തി അഡീഷണല്‍ പാഠപുസ്തകങ്ങള്‍ തയ്യാറാക്കിയത് ആ പരിശ്രമത്തിന്റെ ഭാഗമായാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *