താനെയിലെ ആശുപത്രിയില്‍2 4 മണിക്കൂറിനുള്ളില്‍ 17 രോഗികള്‍ മരിച്ചു

മുംബൈ : താനെ കല്‍വയിലെ ഛത്രപതി ശിവാജി മഹാരാജ് മെമ്മോറിയല്‍ (സിഎസ്എംഎം) ആശുപത്രിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 17 രോഗികള്‍ മരിച്ചു. എല്ലാ രോഗികളുടെയും മരണകാരണം വ്യത്യസ്തമാണെന്ന് ആശുപത്രി ഡീന്‍ ഡോ രാകേഷ് ബാരോട്ട് പറഞ്ഞു.

വാര്‍ത്ത പ്രദേശത്ത് കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്. സംഭവത്തില്‍ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡേ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ സേവന കമ്മീഷണറുടെ നേതൃത്വത്തില്‍ കളക്ടര്‍, സിവില്‍ ചീഫ്, ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടര്‍, മുംബൈയിലെ സര്‍ക്കാര്‍ നടത്തുന്ന ജെജെ ഹോസ്പിറ്റലിലെ ഇന്റര്‍വെന്‍ഷണലിസ്റ്റ്, സിവിക് സര്‍ജന്‍ എന്നിവരടങ്ങുന്ന ഒരു സ്വതന്ത്ര അന്വേഷണ സമിതി രൂപീകരിക്കുവാനും തീരുമാനമായി.

Leave a Reply

Your email address will not be published. Required fields are marked *