ഓണക്കാലത്ത് കേരളത്തിലേയ്ക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ്

തിരുവനന്തപുരം: ഓണക്കാലത്ത് മറ്റ് സംസ്ഥാനങ്ങളിലുള്ള മലയാളികള്‍ക്ക് ആശ്വാസമായി കേരളത്തിലേയ്ക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തും.

ഉത്സവകാലത്തെ തിരക്കിന് പരിഹാരമായി വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേയ്ക്ക് പ്രത്യേക സര്‍വീസ് നടത്തണമെന്ന് സര്‍ക്കാരിനെ പ്രതിനിധീകരിച്ച് കെ വി തോമസ് കേന്ദ്ര റെയില്‍ മന്ത്രിയ്ക്ക് കത്ത് നല്‍കിയിരുന്നു. പിന്നാലെയാണ് സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചത്.

ഓണത്തിനായി അനുവദിച്ച പന്‍വേല്‍നാഗര്‍കോവില്‍ സ്‌പെഷ്യല്‍ ട്രെയിന്‍ ഈ മാസം 22നായിരിക്കും ആദ്യ സര്‍വീസ് നടത്തുക. നാഗര്‍കോവില്‍ നിന്ന് പ ന്‍വേലിലേയ്ക്കാണ് ആദ്യ സര്‍വീസ്. 24ന് പന്‍വേലില്‍ നിന്ന് നാഗര്‍കോവിലേയ്ക്ക് എത്തും. സെപ്റ്റംബര്‍ ഏഴ് വരെ കേരളത്തിലേയ്ക്കും, തിരിച്ചും മൂന്ന് സര്‍വീസുകളാണ് ആകെ നടത്തുക. ഓണക്കാലം പ്രമാണിച്ച് ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗിന് തിരക്കേറിയതും ബസ് ടിക്കറ്റ് നിരക്ക് ക്രമാതീതമായി ഉയര്‍ന്നതും വിവിധ സംസ്ഥാനങ്ങളിലുള്ള മലയാളികള്‍ക്ക് സാമ്ബത്തികമായി ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഇതിനിടയിലാണ് സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് കിട്ടിയത്.

Leave a Reply

Your email address will not be published. Required fields are marked *