എസ്പിമാർക്ക് ഡിജിപിയുടെ വിമർശനം

തിരുവനന്തപുരം: ശബരിമല യുവതീ പ്രവശനത്തിന് പിന്നാലെ ഉണ്ടായ ആക്രമണങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ശാസനം. മുൻകരുതൽ അറസ്റ്റ് നടത്തുന്നതിൽ വീഴ്ച വരുത്തിയതിനാണ് ഡിജിപി എസ്പിമാരെ രൂക്ഷമായി വിമർശിച്ചത്.

ഇക്കാര്യത്തില്‍ വീഴ്ചയുണ്ടായാൽ നടപടിയുണ്ടാകുമെന്ന് ഡിജിപി എസ്പിമാര്‍ക്ക്  മുന്നറിയിപ്പ് നല്‍കി. വീഡിയോ കോൺഫറൻസിലാണ് വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ ശാസിച്ചത്. ആക്രമണ സാധ്യത മുന്നില്‍ കണ്ട് മുഖ്യമന്ത്രിയുടെ സുരക്ഷ വർദ്ധിപ്പിക്കാനും ഡിജിപി നിർദ്ദേശം നല്‍കി.

ശബരിമല യുവതീ പ്രവേശനത്തിന് പിന്നാലെ വ്യാപക ആക്രമങ്ങളാണ് സംസ്ഥാനത്തുടനീളം നടന്നത്. ഹര്‍ത്താല്‍ ദിനത്തില്‍ സംസ്ഥാനം പോര്‍ക്കളമായി മാറുകയും ചെയ്തു. പിന്നാലെയാണ് എസ്പിമാര്‍ക്ക് ഡിജിപിയുടെ വിമര്‍ശനം.

ബേക്കറി ജംഗ്ഷനിൽ മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിക്കാൻ ശ്രമിക്കുന്നതിനിടെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹമനമിടിച്ച് നാല് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. ആക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് സുരക്ഷ വീണ്ടും വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *