ഏറ്റെടുക്കല്‍ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന കേസില്‍ അംബാനി സഹോദരന്മാര്‍ക്കെതിരായ നടപടി റദ്ദാക്കി

മുംബൈ : ഏറ്റെടുക്കല്‍ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന കേസില്‍ അംബാനി സഹോദരന്മാര്‍ക്കെതിരായ നടപടി റദ്ദാക്കി. 25 കോടി രൂപ പിഴ ചുമത്തിക്കൊണ്ടുള്ള സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യുടെ ഉത്തരവാണ് സെക്യൂരിറ്റീസ് അപ്പലേറ്റ് െ്രെടബ്യൂണല്‍ റദ്ദാക്കിയത്. 2021 ഏപ്രില്‍ ഏഴിലെ ഉത്തരവാണ് റദ്ദാക്കിയത്.

ജസ്റ്റിസ് തരുണ്‍ അഗര്‍വാലയുടെ നേതൃത്വത്തിലുള്ള ബഞ്ചിന്റേതാണ് ഉത്തരവ്. 28 ദിവസത്തിനകം 25 കോടി രൂപ തിരികെ നല്‍കണമെന്ന് അപ്പലേറ്റ് െ്രെടബ്യൂണല്‍ സെബിയോട് നിര്‍ദേശിച്ചിട്ടുണ്ട്.

നിയമപരമായ യാതൊരു അധികാരവുമില്ലാതെയാണ് സെബി പിഴ ചുമത്തിയതെന്നാണ് അപ്പലേറ്റ് െ്രെടബ്യൂണലിന്റെ കണ്ടെത്തല്‍. സെബിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് അംബാനിയും റിലയന്‍സ് ഹോള്‍ഡിങും നല്‍കിയ അപ്പീലിലാണ് ഉത്തരവ്.

കേസില്‍ ഹരജിക്കാര്‍ 2011ലെ സബ്സ്റ്റന്‍ഷ്യല്‍ അക്വിസിഷന്‍ ഓഫ് ഷെയേഴ്‌സ് ആന്‍ഡ് ടേക്ക് ഒവേഴ്‌സ് റെഗുലേഷന്‍ ചട്ടങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന് െ്രെടബ്യൂണല്‍ കണ്ടെത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *