അയോദ്ധ്യ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി : അയോദ്ധ്യയിലെ രാമജന്‍മഭൂമി കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ഉള്‍പ്പെട്ട ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.അന്തിമ വാദം എന്നു മുതൽ കേൾക്കാമെന്നതു സംബന്ധിച്ചുള്ള തീരുമാനം ഇന്നുണ്ടായേക്കും. അയോധ്യയിലെ 2.77 ഏക്കര്‍ ഭൂമി വീതിച്ച് നല്‍കിയ അലഹാബാദ് ഹൈക്കോടതി ഉത്തരവിനെതിരെയുള്ള 14 ഹര്‍ജികളാണ് കോടതി പരിഗണിക്കുന്നത്.

ഈ ഹര്‍ജികളിൽ ഉടൻ തുടർച്ചയായി വാദം കേൾക്കണമെന്നവശ്യപ്പെട്ട് സമർപ്പിച്ച പൊതു താൽപര്യ ഹർജി കോടതി ഇന്ന് പരിഗണിക്കും. സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാഡ,രാംലല്ലയെന്നിവര്‍ക്കാണ് ഭൂമി വീതിച്ച് നല്‍കിയത്.

അതേസമയം, ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മാത്രമേ അയോദ്ധ്യ വിഷയത്തില്‍ പരിഗണിക്കുകയുള്ളൂവെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഏത് ബഞ്ച് കേസ് പരിഗണിക്കുമെന്ന കാര്യത്തിലും കോടതി ഇന്ന് വ്യക്തത വരുത്തിയേക്കും.

Leave a Reply

Your email address will not be published. Required fields are marked *