കൈക്കൂലി: വില്ലേജ് ഓഫീസര്‍ക്ക് 5 വര്‍ഷം തടവ്

മൂവാറ്റുപുഴ: കൈക്കൂലി കേസില്‍ വില്ലേജ് ഓഫീസര്‍ക്ക് അഞ്ചുവര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

ചതുരംഗപ്പാറ വില്ലേജ് ഓഫീസറായിരുന്ന പ്രഭാകരന്‍ നായര്‍ക്കാണ് അഞ്ചുവര്‍ഷം തടവും 65,000 രൂപ പിഴയും വിധിച്ചത്. 2009 സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. വസ്തു സംബന്ധമായ രേഖകള്‍ ശരിയാക്കുന്നതിന് മുഹമ്മദ് ഷാബിന്‍ എന്നയാളില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെയാണ് പ്രഭാകരനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *