കോയിപ്രം രമാദേവി കൊലക്കേസില്‍ ഭര്‍ത്താവ് ജനാര്‍ദ്ദനനെ അറസ്റ്റ് ചെയ്തു

പത്തനംതിട്ട : കോയിപ്രം രമാദേവി കൊലക്കേസില്‍ വന്‍ വഴിത്തിരിവ്. കൊലപാതകം നടത്തിയത് ഭര്‍ത്താവ് തന്നെയാണെന്ന് അന്വേഷണം സംഘം കണ്ടെത്തി. രമാദേവിയുടെ ഭര്‍ത്താവ് പുല്ലാട് വടക്കേക്കവല വടക്കേചട്ടുകുളത്ത് സി ആര്‍ ജനാര്‍ദ്ദനനെ (75) തിരുവല്ല ക്രൈംബ്രാഞ്ച്‌ അറസ്റ്റ് ചെയ്തു. പതിനേഴ് വര്‍ഷത്തിന് ശേഷമാണ് പ്രതി അറസ്റ്റിലാകുന്നത്. റിട്ടയേര്‍ഡ് പോസ്റ്റ്മാസ്റ്റര്‍ ആണ് ജനാര്‍ദ്ദനന്‍.ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

നിലവിലെ പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും ക്രൈംബ്രാഞ്ചിനെ അന്വേഷണം ഏല്‍പ്പിക്കണം എന്നും ആവശ്യപ്പെട്ട് ജനാര്‍ദ്ദനന്‍ നേരത്തേ കോടതിയെ സമീപിച്ചിരുന്നു. 2006 മേയ് 26ന് വൈകിട്ടാണ് രമാദേവിലെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊടുവാളുപോലെ മൂര്‍ച്ചയുള്ള ആയുധമാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു. കൊലപാതകം നടന്ന സമയത്ത് ഇവരുടെ അയല്‍വാസിയായ തമിഴ്‌നാട് സ്വദേശി ചുടലമുത്തുവിനെ കാണാതായതിനാല്‍ പോലീസ് ഇയാള്‍ക്കായി അന്വേഷണം നടത്തിയിരുന്നുവെങ്കിലും കണ്ടെത്താനായിരുന്നില്ല. ഏറെക്കാലം ചുടലമുത്തുവിനൊപ്പം ഒപ്പം താമസിച്ചിരുന്ന സ്ത്രീയ്ക്കായും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഒടുവില്‍ സ്ത്രീയെ തെങ്കാശിയില്‍വച്ച് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് ജനാര്‍ദ്ദനനെക്രൈംബ്രാഞ്ച്‌ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *