പി വി അന്‍വര്‍ അനധികൃതമായി കൈവശം വെച്ച മിച്ച ഭൂമി ഉടന്‍ ഭൂമി തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി

കൊച്ചി : പി വി അന്‍വര്‍ അനധികൃതമായി കൈവശം വെച്ച മിച്ച ഭൂമി ഉടന്‍ ഭൂമി തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി . സാവകാശം വേണമെന്ന സര്‍ക്കാറിന്റെ ആവശ്യം കോടതി തള്ളി. അടുത്ത ചൊവ്വാഴ്ച വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതിയലക്ഷ്യ ഹരജിയില്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

കോടതിയലക്ഷ്യ ഹരജി ഇന്ന് പരിഗണനക്കെടുത്തപ്പോള്‍ 10 ദിവസമെങ്കിലും നടപടി റിപ്പോര്‍ട്ട് നല്‍കാന്‍ സാവകാശം വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ മിച്ചഭൂമി തിരിച്ചുപിടിക്കാന്‍ സ്വീകരിച്ച നടപടിള്‍ ഉള്‍പ്പെടുത്തി അടുത്ത ചൊവ്വാഴ്ചയ്ക്കകം വിശദമായ സത്യാവങ്മൂലം നല്‍കണമെന്ന് ജസ്റ്റിസ് രാജ വിജയരാഘവന്‍ സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കി.

2017ലാണ് സംസ്ഥാന ലാന്റ് ബോര്‍ഡിനും താമരശ്ശേരി താലൂക്ക് ലാന്റ് ബോര്‍ഡ് ചെയര്‍മാനും പിവി അന്‍വറും കുടുംബവും കൈവശം വെച്ച മിച്ച ഭൂമി തിരിച്ചുപിടിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. എന്നാല്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കാതിരുന്നതോടെ 2022 ജനുവരി 13 ന് വീണ്ടും അഞ്ച് മാസം സാവകാശം നല്‍കി. എന്നാല്‍ സര്‍ക്കാര്‍ വീണ്ടും നടപടി സ്വീകരിക്കാതായതോടെയാണ് കോടതി കര്‍ക്കശ നിലപാട് സ്വീകരിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *