ടൈറ്റന്‍ സമുദ്ര പേടകം പൊട്ടിത്തെറിച്ച് തകര്‍ന്നതായി സ്ഥിരീകരിച്ചു

ടൊറന്റോ : ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാനുള്ള യാത്രയ്ക്കിടെ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ അപ്രത്യക്ഷമായ ടൈറ്റന്‍ സമുദ്ര പേടകം പൊട്ടിത്തെറിച്ച് തകര്‍ന്നതായി സ്ഥിരീകരിച്ചു.

ടൈറ്റന്റെ ആശയവിനിമയം നഷ്ടപ്പെട്ട സ്ഥലത്ത് ഞായറാഴ്ച സ്‌ഫോടനം നടന്നതായി യു എസ് നാവികസേന അറിയിച്ചു. മര്‍ദ്ദം കൂടിയത് കൊണ്ടാണ് പൊട്ടിത്തെറിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.

കടലിനടിയില്‍ രണ്ട് മൈല്‍ ആഴത്തില്‍ ടൈറ്റന്റെ പിന്‍ഭാഗത്തെ കവചം, ലാന്‍ഡിംഗ് ഫ്രെയിം എന്നിവ അടക്കം അഞ്ച് പ്രധാന ഭാഗങ്ങള്‍ ഇന്നലെ കണ്ടെത്തിയിരുന്നു. ഹോറിസണ്‍ ആര്‍ട്ടിക് എന്ന കപ്പലിലെ ആളില്ലാ ചെറു സമുദ്രവാഹനമാണ് (ആര്‍.ഒ.വി) ഇവ കണ്ടെത്തിയത്. യാത്രികരുടെ മൃതദേഹങ്ങളും കണ്ടെത്തിയിട്ടില്ല.

ടൈറ്റന്റെ ഉടമസ്ഥരായ ഓഷ്യന്‍ഗേറ്റ് കമ്ബനിയുടെ സി.ഇ.ഒ സ്‌റ്റോക്ടണ്‍ റഷ്, ബ്രിട്ടീഷ് വ്യവസായി ഹാമിഷ് ഹര്‍ഡിംഗ്, ബ്രിട്ടീഷ് പാകിസ്ഥാനി കോടീശ്വരന്‍ ഷെഹ്‌സാദാ ദാവൂദ്, മകന്‍ സുലേമാന്‍, ഫ്രഞ്ച് പര്യവേഷകന്‍ പോള്‍ ഹെന്റി നാര്‍ജിയോലെറ്റ് എന്നിവരാണ് ടൈറ്റനിലുണ്ടായിരുന്നത്. പോള്‍ ആണ് ടൈറ്റന്റെ പൈലറ്റ്. ഇവര്‍ മരിച്ചെന്ന് കരുതുന്നതായി കമ്ബനിയും ഇന്നലെ പ്രസ്താവനയിറക്കി. കടലില്‍ ഇറക്കി ഒന്നേമുക്കാല്‍ മണിക്കൂറിനകം മാതൃകപ്പലായ പോളാര്‍ പ്രിന്‍സുമായി ആശയ വിനിമയം നഷ്ടപ്പെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *