കുപ്വാരയിലെ മച്ചല്‍ സെക്ടറില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച 4 ഭീകരരെ വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്വാരയിലെ മച്ചല്‍ സെക്ടറില്‍ പാക് അധീന കശ്മീരില്‍ നിന്ന് നുഴഞ്ഞുകയറാന്‍ ശ്രമിച്ച നാല് ഭീകരരെ വധിച്ചതായി പോലീസ് അറിയിച്ചു. ഇന്ത്യന്‍ സൈന്യവും പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഭീകരരെ വധിച്ചത്.

ഏറ്റുമുട്ടല്‍ നടന്ന സ്ഥലം സുരക്ഷാ ഉദ്യോഗസ്ഥര്‍ വളഞ്ഞതായി പോലീസ് അറിയിച്ചു. കുപ്വാര ജില്ലയിലെ നിയന്ത്രണ രേഖയ്ക്ക് (എല്‍.ഒ.സി) സമീപം കഴിഞ്ഞയാഴ്ചയാണ് നുഴഞ്ഞുകയറ്റ ശ്രമം സുരക്ഷാ സേന സമാനമായ സംയുക്ത ഓപ്പറേഷനില്‍ പരാജയപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *