മുഖ്യമന്ത്രിയുടെ വാശിയാണ് നടപ്പിലായതെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ സന്ദര്‍ശനം നടത്തിയതിലൂടെ മുഖ്യമന്ത്രിയുടെ വാശിയാണ് നടപ്പിലായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിനെതിരെ ശക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയ നടപടി ഗുരുതരമായി കാണുന്നു.  മുന്‍പ് ശബരിമല സന്ദര്‍ശനം നടത്താനെത്തിയ ബിന്ദുവിനെയും കനകദുര്‍ഗയെയും പോലീസ് കസ്റ്റഡിയില്‍ വെച്ചശേഷം മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ഇപ്പോള്‍ ഇവിടെ എത്തിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.

ആചാര ലംഘനം നടത്തുകയെന്ന സര്‍ക്കാരിന്റെ വാശിയാണ് ഇതിലൂടെ നടന്നിരിക്കുന്നത്. ഇരുമുടിക്കെട്ടും വ്രതാനുഷ്ടാനവുമില്ലാതെയാണ് യുവതികള്‍ ശബരിമല സന്ദര്‍ശനം നടത്തിയിരിക്കുന്നത്.

ശബരിമല നടയടച്ചത് നൂറുശതമാനം ശരിയാണ്. തന്ത്രിക്ക് ഇത് സംബന്ധിച്ച തീരുമാനമെടുക്കാനുള്ള അവകാശമുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *