സംസ്ഥാനത്തുടനീളം ഭക്തരുടെ ശക്തമായ പ്രതിഷേധം

തിരുവനന്തപുരം ; ആക്റ്റിവിസ്റ്റുകളായ യുവതികളെ കയറ്റി ശബരിമലയില്‍ ആചാര ലംഘനത്തിന് കൂട്ടുനിന്ന സര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ സംസ്ഥാനത്തുട നീളം ഭക്തരുടെ ശക്തമായ പ്രതിഷേധം.
കൊട്ടാരക്കരയില്‍ കടകള്‍ ഉടനീളം ഭക്തര്‍ അടപ്പിച്ചു.സ്ഥലത്ത് ഹര്‍ത്താല്‍ നടത്തുകയാണ്.ഗുരുവായൂരിലും നാമജപ പ്രതിഷേധം നടക്കുകയാണ്.മന്ത്രി കടകംപള്ളിയ്‌ക്കെതിരെ ഭക്തര്‍ കരിങ്കൊടി കാട്ടിയും പ്രതിഷേധിച്ചു.

അതേ സമയം അതീവ ജാഗ്രതാ നിര്‍ദേശമാണ് ഇന്റലിജന്‍സ് നല്‍കിയിരിക്കുന്നത്.സംസ്ഥാനത്തുട നീളമുള്ള പൊലീസ് സ്‌റ്റേഷനുകള്‍ക്ക് പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
നവോത്ഥാനത്തിന്റെ പേരില്‍ വനിതാ മതില്‍ സംഘടിപ്പിക്കുകയും,അതിന്റെ മറവില്‍ യുവതികളെ ആചാര ലംഘനം നടത്താന്‍ ശബരിമലയില്‍ എത്തിക്കുകയും ചെയ്ത പ്രവര്‍ത്തി ഭക്തരോടുള്ള വഞ്ചന തന്നെയാണെന്നാണ് ഭക്തരുടെ പ്രതികരണം.കൊച്ചിയില്‍ ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് സംഘടിപ്പിച്ചു.പത്തനാപുരത്ത് ഭക്തര്‍ കടകളടച്ച് ഹര്‍ത്താല്‍ ആചരിക്കുകയാണ്.റാന്നിയില്‍ ഭക്തര്‍ റോഡ് ഉപരോധിക്കുന്നു.കൊല്ലം പരവൂരില്‍ ഭക്തര്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
സഭാ തര്‍ക്കം നീണ്ടു പോയാല്‍ വിശ്വാസികള്‍ക്കും,സമൂഹത്തിനും വേദനിക്കുമെന്ന് പറഞ്ഞ പിണറായി അയ്യപ്പ വിശ്വാസികളുടെ ആചാരങ്ങള്‍ ലംഘിക്കുവാന്‍ കൂട്ടുനില്‍ക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *