പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ ജൂണ്‍ രണ്ട് മുതല്‍ 9 വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ ജൂണ്‍ രണ്ട് മുതല്‍ 9 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ട്രയല്‍ അലോട്ട്‌മെന്റ് ജൂണ്‍ 13 പ്രസിദ്ധീകരിക്കും. ജൂണ്‍ 19നാണ് ആദ്യ അലോട്ട്‌മെന്റ്. മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റ് തീയതി ജൂലൈ ഒന്ന്.

മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളില്‍ പ്രവേശനം ഉറപ്പാക്കി ജൂലൈ 5 ന് പ്ലസ് വണ്‍ ക്ലാസ്സുകള്‍ ആരംഭിക്കുന്നതാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

മുഖ്യ ഘട്ടം കഴിഞ്ഞാല്‍ പുതിയ അപേക്ഷകള്‍ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകള്‍ നികത്തി ആഗസ്ത് നാലിന് പ്രവേശന നടപടികള്‍ അവസാനിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *