ആശുപത്രികളിലെ സുരക്ഷക്ക് എസ് ഐ എസ് എഫിനെ നിയോഗിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി : ആശുപത്രികളിലെ സുരക്ഷക്ക് സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സി (എസ് ഐ എസ് എഫ്)നെ വിന്യസിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ ബോധിപ്പിച്ചു. ആദ്യഘട്ടത്തില്‍ മെഡിക്കല്‍ കൊളജ് ആശുപത്രികളിലാണ് എസ് ഐ എസ് എഫിനെ നിയോഗിക്കുക. ആശുപത്രി സംരക്ഷണ ഓര്‍ഡിനന്‍സ് നിലവില്‍ വന്നെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടര്‍ വന്ദനയെ പോലീസ് കൊണ്ടുവന്നയാള്‍ കുത്തിക്കൊലപ്പെടുത്തിയ കേസ് പരിഗണിക്കവെയാണ് സര്‍ക്കാര്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, കൗസര്‍ എടപ്പഗത് എന്നിവര്‍ ആണ് ഹര്‍ജി പരിഗണിച്ചത്.

സി ഐ എസ് എഫ് സുരക്ഷയുടെ ചിലവ് സ്വകാര്യ ആശുപത്രികള്‍ വഹിക്കണം. പ്രതികളെ പ്രതിക്ക് ഉള്ള അവകാശങ്ങള്‍ പോലെ തന്നെ ആണ് മജിസ്‌ട്രേറ്റിനും ഡോക്ടര്‍മാര്‍ എന്നിവരുടെയും സുരക്ഷ. പോലീസുകാരും വലിയ സമ്മര്‍ദത്തിലാണ്. അവര്‍ കൂടി സമരം ചെയ്താല്‍ സിസ്റ്റം തകരുമെന്നും കോടതി നിരീക്ഷിച്ചു.

ആശുപത്രിയില്‍ കൊണ്ടുവരുമ്പോഴുള്ള കരട് പ്രോട്ടോകോള്‍ സ!ര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കി. ഡോക്ടര്‍മാരുടെ സംഘടനകളുടെയും ജുഡീഷ്യല്‍ ഓഫീസര്‍മാരുടെയും അഭിപ്രായം തേടണമെന്നും ഇതുകൂടി പരിഗണിച്ച് വേണം പ്രോട്ടോക്കാള്‍ തയ്യാറാക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *