കൈക്കൂലി: ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ച് റവന്യൂ വകുപ്പ്

തിരുവനന്തപുരം: പാലക്കാട് കോടിക്കണക്കിന് രൂപയുടെ കൈക്കൂലിയുമായി വില്ലേജ് അസിസ്റ്റന്റ് പിടിയിലായ സംഭവത്തെ തുടര്‍ന്ന് ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ച് റവന്യൂ വകുപ്പ്. കൈക്കൂലി വളരെ ഗൗരവമായാണ് സര്‍ക്കാര്‍ കാണുന്നതെന്നും അഴിമതിക്കാര്‍ക്കെതിരെ ശിക്ഷ വര്‍ധിപ്പിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

മൂന്ന് വര്‍ഷം കഴിഞ്ഞ വില്ലേജ് അസിസ്റ്റന്റ്, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് തുടങ്ങിയവരെ സ്ഥലം മാറ്റാന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണറേറ്റിന് നിര്‍ദേശം നല്‍കി. ഓഫീസിലെ പുഴുക്കുത്തുകളെ ജീവനക്കാര്‍ ഒറ്റപ്പെടുത്തണം.

ഒരു അഴിമതിക്കും കൂട്ടുനില്‍ക്കാന്‍ അനുവദിക്കില്ല. അഴിമതി അറിയിക്കാന്‍ ഓണ്‍ലൈന്‍ പോര്‍ട്ടലും ടോള്‍ ഫ്രീ നമ്പറുമുണ്ട്. കൈക്കൂലി ഗുരുതരമായ കുറ്റമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *