എ ഐ ക്യാമറയുടെ സാങ്കേതികത പഠിക്കാന്‍ പുതിയ സമിതി

തിരുവനന്തപുരം : സംസ്ഥാനത്ത് റോഡ് ഗതാഗത നിയമ ലംഘനങ്ങള്‍ പിടികൂടാന്‍ സ്ഥാപിച്ച എ ഐ ക്യാമറയുടെ സാങ്കേതികത പഠിക്കാന്‍ പുതിയ സമിതി രൂപീകരിച്ചു. അഡി. ട്രാന്‍സ്‌പോര്‍ട്ട് കമീഷണറാണ് അധ്യക്ഷന്‍.

ക്യാമറയുടെ പ്രത്തനക്ഷമത, എത്രകാലം ക്യാമറകള്‍ ഉപയോഗിക്കാന്‍ സാധിക്കും, ക്യാമറയിലെ എ ഐ സാങ്കേതിക വിദ്യ എത്രമാത്രം ഉപയോഗപ്രദമാണ് തുടങ്ങിയ കാര്യങ്ങള്‍ സമിതി അന്വേഷിക്കും. ജൂണ്‍ 5 ന് മുമ്പ് സമിതി റിപോര്‍ട്ട് സമര്‍പിക്കും.

Leave a Reply

Your email address will not be published. Required fields are marked *