വ്യാജ ഡോക്ടര്‍ അറസ്റ്റില്‍

കൊച്ചി: തേവര മട്ടമ്മലില്‍ ക്‌ളിനിക് നടത്തിയിരുന്ന ബംഗാള്‍ സ്വദേശി ദിപന്‍കര്‍ മൊണ്ഡാലിനെ( 38) സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു.

ചക്കാലപറമ്ബില്‍ പാര്‍പ്പിട സമുച്ചയത്തില്‍ പൈല്‍സ് ക്ലിനിക് എന്ന ബോര്‍ഡ് വച്ചായിരുന്നു ചികിത്സ.

യാതൊരു വിധ ലൈസന്‍സോ സര്‍ട്ടിഫിക്കറ്റുകളോ ഇല്ലാതെയാണ് മാസങ്ങളായി ഇയാള്‍ ഇവിടെ ക്‌ളിനിക് നടത്തിയിരുന്നത്. പൈല്‍സ് ചികിത്സയ്ക്കുള്ള ഉപകരണങ്ങളും മരുന്നുകളും പൊലീസ് ക്‌ളിനിക്കില്‍ നിന്നു പിടിച്ചെടുത്തു. ടെലി മെഡിസിന്‍ കണ്‍സള്‍ട്ടിംഗ് മുഖേനയാണ് ക്ലിനിക്ക് നടത്തിയിരുന്നതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എം എസ് ഫൈസലിന്റെ നേതൃത്വത്തിലുളള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *