മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ ഒരു വീട്ടിലെ 5 പേരെ മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂര്‍ : ചെറുപുഴയില്‍ മൂന്ന് മക്കളടക്കം ഒരു വീട്ടിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി.ചെറുപുഴപാടിച്ചാലിലാണ് സംഭവം ഉണ്ടായത്. ഷാജി – ശ്രീജ ദമ്പതികളും മക്കളുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടികളെ കൊലപ്പെടുത്തി ഇരുവരും തൂങ്ങിമരിച്ചാതാണെന്ന് പോലീസ് പറയുന്നു.ശ്രീജയുടെ മക്കളായ സൂരജ്, സുജിന്‍, സുരഭി എന്നിവരാണ് കൊല്ലപ്പെട്ടത്. ശ്രീജയും ഷാജിയും രണ്ടാഴ്ചമുമ്പാണ് വാഹിതരായത്. ഇക്കഴിഞ്ഞ 16 നായിരുന്നു ഇവരുടെ വിവാഹം.

കുട്ടികളെ സ്‌റ്റെയര്‍കേസില്‍ കെട്ടിതൂക്കി കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്.ശ്രീജയുടെ ആദ്യ വിഹാഹ ബന്ധത്തിലെ മക്കളാണ് മരിച്ചത്. ഷാജിക്ക് വേറെ ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു വീടിന്റെ വാതില്‍. പിന്നീട് പോലീസ് എത്തി വാതില്‍ തുറക്കുകയായിരുന്നു. മക്കളെ കൊലപ്പെടുത്തിയ ശേഷം ഇരുവരും ആത്മഹത്യ ചെയ്‌തെന്നാണ് പോലീസ് നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *