അമൃത്‌സര്‍ സുവര്‍ണ ക്ഷേത്രത്തിന് സമീപമുണ്ടായ സ്‌ഫോടനത്തില്‍ 6 പേര്‍ക്ക് പരിക്ക്

അമൃത്‌സര്‍: സുവര്‍ണ ക്ഷേത്രത്തിന് സമീപമുണ്ടായ സ്‌ഫോടനത്തില്‍ ആറുപേര്‍ക്ക് ഗുരുതര പരിക്ക്. ഇന്നലെ അര്‍ദ്ധരാത്രിയോടെ ക്ഷേത്രത്തിന് ഒരു കിലോമീറ്റര്‍ അകലെയുള്ള പൈതൃക തെരുവിലാണ് സംഭവം.

തീവ്രവാദ ആക്രമണമെന്ന് ആദ്യം സംശയിച്ചിരുന്നെങ്കിലും സ്‌ഫോടനം അപകടമായിരിക്കാമെന്നും തീവ്രവാദ ആക്രമണമല്ലെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ ഫോറന്‍സിക് വിദഗ്ദ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയതില്‍ ചില്ല് തകര്‍ന്ന ജനാലയ്ക്കരികിലായി കുറച്ച് പൊടി കണ്ടെത്തി.

സംഭവസമയം ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്ന ആറ് പെണ്‍കുട്ടികളുടെമേല്‍ ചില്ലുകള്‍ തകര്‍ന്നുവീണ് പരിക്ക് പറ്റുകയായിരുന്നെന്ന് പ്രദേശവാസി പറഞ്ഞു. അമൃത്സറിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലാകുന്നുവെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും പൊലീസ് കമ്മീഷണര്‍ അറിയിച്ചു. സംഭവത്തിന്റെ നിജസ്ഥിതി കണ്ടെത്താന്‍ അന്വേഷണം പുരോഗമിക്കുകയാണ്. പരിഭ്രാന്തരാകേണ്ടതില്ലെന്നും കമ്മീഷണര്‍ ട്വീറ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *