ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിരീടധാരണ ചടങ്ങുകള്‍ പൂര്‍ത്തിയായി

ലണ്ടന്‍ : ബ്രിട്ടനില്‍ ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിരീടധാരണ ചടങ്ങുകള്‍ പൂര്‍ത്തിയായി. ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയിലാണ് ചടങ്ങുകള്‍ നടന്നത്. ഇന്ത്യന്‍ സമയം വൈകിട്ട് 3.30ഓടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്. ചാള്‍സിനൊപ്പം രാജ്ഞിയായി കാമിലയുടെ കിരീടധാരണവും നടന്നു.

കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പിന്റെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. 70 വര്‍ഷത്തിന് ശേഷം അരങ്ങേറുന്ന കിരീടധാരണമായതിനാല്‍ വലിയ ആഘോഷമാണ് രാജ്യത്തെമ്പാടും സംഘടിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ സെപ്തംബറില്‍ എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടര്‍ന്നാണ് മൂത്തമകനായ ചാള്‍സ് രാജസിംഹാസനത്തിലേറുന്നത്. സെപ്തംബര്‍ 10ന് ലണ്ടനിലെ സെന്റ് ജെയിംസ് കൊട്ടാരത്തില്‍ വച്ച് ചാള്‍സ് മൂന്നാമന്‍ ഔദ്യോഗികമായി അധികാരമേറ്റിരുന്നു. 1952 ഫെബ്രുവരി 6ന് പിതാവ് ജോര്‍ജ് ആറാമന്‍ മരിച്ചതോടെ രാജ്ഞിയായ എലിസബത്തിന്റെ കിരീടധാരണം 1953 ജൂണ്‍ രണ്ടിനായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *