നീറ്റ് പരീക്ഷ: യാത്രാ സൗകര്യം ഒരുക്കി കെ എസ് ആര്‍ ടി സി

തിരുവനന്തപുരം : ഞായറാഴ്ച നടക്കുന്ന നീറ്റ് പരീക്ഷാര്‍ഥികള്‍ക്കായി വിപുലമായ യാത്രാ സൗകര്യം ഒരുക്കി കെ എസ് ആര്‍ ടി സി. കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നീറ്റ് പരീക്ഷാ കേന്ദ്രങ്ങളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഷെഡ്യൂള്‍ സര്‍വീസുകള്‍ക്കു പുറമേ അഡീഷണല്‍ സര്‍വീസുകളും സജ്ജമാക്കിയിട്ടുണ്ട്.

കേരളത്തിലെ എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലേക്കും തിരക്കനുസരിച്ച് കെ എസ് ആര്‍ ടി സി സര്‍വീസുകള്‍ ക്രമീകരിക്കും.

ചെങ്ങന്നൂര്‍, അങ്കമാലി, മൂവാറ്റുപുഴ, കണ്ണൂര്‍, കാസര്‍കോട്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂര്‍, ഇടുക്കി, പത്തനംതിട്ട, പയ്യന്നൂര്‍, വയനാട് എന്നിവിടങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങളിലെല്ലാം വിദ്യാര്‍ഥികളുടെ സൗകര്യാര്‍ഥം കൃത്യമായ ഇടവേളകളിലും അവശ്യ സമയങ്ങളിലും സര്‍വീസുകള്‍ ലഭ്യമാക്കുന്നതാണെന്ന് കെ എസ് ആര്‍ ടി സി അധികൃതര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ 18005994011 എന്ന ടോള്‍ ഫ്രീ നമ്പരിലും 27 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കെ എസ് ആര്‍ ടി സി കണ്‍ട്രോള്‍ റൂമിലെ നമ്പറുകളായ 9447071021, 04712463799 എന്നിവയിലൂം ബന്ധപ്പെടാവുന്നതാണ്. കൂടാതെ, കെ എസ് ആര്‍ ടി സി സോഷ്യല്‍ മീഡിയ സെല്ലിന്റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 8129562972 എന്ന വാട്‌സാപ്പ് നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *