പ്രഫ. നബീസ ഉമ്മാള്‍(92) അന്തരിച്ചു

തിരുവനന്തപുരം : മുന്‍ എം എല്‍ എയും പണ്ഡിതയും സാംസ്‌കാരിക പ്രഭാഷകയുമായിരുന്ന പ്രഫ. നബീസ ഉമ്മാള്‍(92) അന്തരിച്ചു. തിരുവനന്തപുരം നെടുമങ്ങാടുള്ള പത്താംകല്ലിലെ വസതിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ക്കു ചികിത്സയിരുന്നു.
ഇടതുപക്ഷ ജനാധിപത്യ മുന്നണി പിന്തുണയോടെ 1987ല്‍ കഴക്കൂട്ടത്തു നിന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി അവര്‍ കേരള നിയമസഭയിലെത്തി. 1991ല്‍ കഴക്കൂട്ടത്ത് എം വി രാഘവനോട് 689 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. മലയാളത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ആദ്യ മുസ്ലീം പെണ്‍കുട്ടിയായിരുന്നു.

കേരളത്തിലെ നിരവധി സര്‍ക്കാര്‍ കോളജുകളില്‍ അധ്യാപികയും പ്രിന്‍സിപ്പലും ആയിരുന്നു. നെടുമങ്ങാട് മുന്‍സിപ്പാലിറ്റി മുന്‍ ചെയര്‍പേഴ്‌സണായിരുന്നു. 1931ല്‍ ആറ്റിങ്ങലിലെ കല്ലന്‍വിള വീട്ടില്‍ തമിഴ്‌നാട് ഭൂതപ്പാണ്ടി സ്വദേശിയായ അസനുമ്മാളുടെയും പോലീസ് കോണ്‍സ്റ്റബഌയിരുന്ന ഖാദര്‍ മൊയ്തീന്റെയും അഞ്ച് മക്കളില്‍ ഇളയവളാണ് നബീസ ഉമ്മാള്‍. ആറ്റിങ്ങല്‍ സര്‍ക്കാര്‍ സ്‌കൂളില്‍ സ്‌കൂള്‍ വിദ്യഭ്യാസം. തിരുവനന്തപുരം വിമന്‍സ് കോളജില്‍ നിന്ന് ഇന്റര്‍മീഡിയേറ്റും ബി എ ഇക്‌ണോമിക്‌സും പൊളിറ്റിക്കല്‍ ആന്റ് ഇന്ത്യന്‍ ഹിസ്റ്ററിയും നേടി. തിരുവനന്തപുരം യൂണിവേര്‍സിറ്റി കോളജില്‍ നിന്ന് എം എ മലയാളം ലിറ്ററേച്ചര്‍ ബിരുദവും നേടി. A

Leave a Reply

Your email address will not be published. Required fields are marked *