എ ഐ ക്യാമറ: നിയമലംഘനത്തില്‍ ബോധവത്ക്കരണ നോട്ടീസ് അയച്ചു തുടങ്ങി

തിരുവനന്തപുരം : എ ഐ ക്യാമറയില്‍ പതിഞ്ഞ ഗതാഗത നിയമലംഘനത്തില്‍ ബോധവത്ക്കരണ നോട്ടീസ് അയച്ചു തുടങ്ങി .കഴിഞ്ഞ ഒരാഴ്ചത്തെ നിയമലംഘനങ്ങളുടെ നോട്ടീസ് ആണ് അയക്കുന്നത്. പല തവണ ട്രാഫിക് നിയമങ്ങള്‍ തെറ്റിച്ചവര്‍ക്കാണ് ഇപ്പോള്‍ നോട്ടീസുകള്‍ അയക്കുന്നത്. ഈ മാസം 20 മുതല്‍ പിഴ ഈടാക്കാനായിരുന്നു തീരുമാനം. ഈ മാസം 10ന് മന്ത്രി വിളിച്ച യോഗത്തിലാണ് ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക.

ബോധവല്‍ക്കരണത്തിന്റെ ഭാഗമായി നോട്ടിസ് അയയ്ക്കുമ്പോള്‍ നിയമലംഘനത്തിന്റെ ദൃശ്യം ഉള്‍പ്പെടുത്തില്ലെന്ന് കെല്‍ട്രോണ്‍ അറിയിച്ചു. വാഹനം റോഡ് നിയമം ലംഘിച്ചതായും തുടര്‍ന്നും നിയമങ്ങള്‍ ലംഘിച്ചാല്‍ പിഴ ഈടാക്കുമെന്നും നോട്ടിസില്‍ വ്യക്തമാക്കും. റോഡ് ക്യാമറകള്‍ പകര്‍ത്തുന്ന നിയമലംഘനങ്ങളുടെ ചിത്രം കേന്ദ്ര കണ്‍ട്രോള്‍ റൂമിലേക്കാണ് അയയ്ക്കുന്നത്. ജീവനക്കാര്‍ കംപ്യൂട്ടറില്‍ ദൃശ്യങ്ങള്‍ പരിശോധിച്ച് ഉറപ്പു വരുത്തിയശേഷം നിയമലംഘനം നടന്നതായി വാഹന ഉടമക്ക് മുന്നറിയിപ്പ് നോട്ടിസ് നല്‍കും

Leave a Reply

Your email address will not be published. Required fields are marked *