ഒഎന്‍വി സാഹിത്യ പുരസ്‌കാരം നോവലിസ്റ്റ് സി രാധാകൃഷ്ണന്

തിരുവനന്തപുരം : ഈ വര്‍ഷത്തെ ഒഎന്‍വി സാഹിത്യ പുരസ്‌കാരം നോവലിസ്റ്റ് സി രാധാകൃഷ്ണന്. മൂന്ന് ലക്ഷം രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. യുവ സാഹിത്യ പരുസ്‌കാരം നീതു സി സുബ്രഹ്മണ്യനും രാഖി ആര്‍ ആചാരിയും പങ്കിട്ടു.

ഡോ. ജോര്‍ജ് ഓണക്കൂര്‍ അദ്ധ്യക്ഷനും പ്രഭാവര്‍മ്മ, റോസ് മേരി എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. ഈ മാസം 27 ന് തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ കൈമാറും.

Leave a Reply

Your email address will not be published. Required fields are marked *