തൃശ്ശൂര്‍ പൂരത്തിന് ഇന്ന് വിളംബരമാകും

തൃശ്ശൂര്‍ : ജനലക്ഷങ്ങള്‍ സമ്മേളിക്കുന്ന തൃശ്ശൂര്‍ പൂരത്തിന് ഇന്ന് വിളംബരമാകും. രാവിലെ പതിനൊന്നരയോടെ നെയ്തലകാവിലമ്മ തെക്കേ ഗോപുര നട തുറന്ന് ഘടക പൂരങ്ങളെ സ്വാഗതം ചെയ്യും.

നെയ്തലകാവില്‍ നിന്ന് നാദരസ്വരത്തിന്റെ അകമ്പടിയോടെ പുറപ്പാട് ആരംഭിച്ചു. എറണാകുളം ശിവകുമാര്‍ ആണ് തിടമ്പേറ്റുന്നത്. പത്ത് മണിയോടെ മണികണ്ഠനാലില്‍ എത്തും. അവിടെ നിന്ന് കിഴക്കൂട് അനിയന്‍ മാരാരുടെ മേള അകമ്പടിയില്‍ വടക്കുംനാഥന്റെ അകത്ത് പ്രവേശിച്ച് തെക്കേ നട തുറക്കുന്നതോടെ വിളംബരമാകും.

Leave a Reply

Your email address will not be published. Required fields are marked *