സോളാര്‍ കേസ് അന്വേഷിച്ച റിട്ട. ഡിവൈ എസ് പി കെ ഹരികൃഷ്ണന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കായംകുളം : സോളാര്‍ കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന റിട്ട. ഡിവൈ എസ് പി കെ ഹരികൃഷ്ണനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കായംകുളം രാമപുരം റെയില്‍വേ ലെവല്‍ ക്രോസിലാണ് മൃതദേഹം കണ്ടത്. വെള്ളിയാഴ്ച രാത്രി പന്ത്രണ്ടരയോടെ മൃതദേഹം കണ്ടെത്തിയെങ്കിലും ഇന്ന് രാവിലെയാണ് ആളെ തിരിച്ചറിഞ്ഞത്. സമീപം നിര്‍ത്തിയിട്ടിരുന്ന ഇദ്ദേഹത്തിന്റെ കാറില്‍ നിന്ന് ഒരു കുറിപ്പു കണ്ടെടുത്തിട്ടുണ്ട്.

പെരുമ്പാവൂര്‍ ഡിവൈ എസ് പിയായിരുന്ന ഹരികൃഷ്ണന്‍ സോളാര്‍ കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഘട്ടത്തില്‍ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നു. അനധികൃത സ്വത്ത് സമ്പാദന പരാതിയില്‍ വിജിലന്‍സ് കേസെടുക്കുകയും ഇദ്ദേഹത്തിന്റെ ഫഌറ്റിലും കായംകുളത്തും ഹരിപ്പാടുമുള്ള വീടുകളിലും റെയ്ഡും നടത്തുകയും ചെയ്തിരുന്നു.

സരിത എസ് നായരെ അര്‍ധരാത്രി തിടുക്കപ്പെട്ട് അറസ്റ്റ് ചെയ്തത് ഉന്നതരെ സംരക്ഷിക്കാനാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. സരിതയുടെ ലാപ്‌ടോപ്പ് സംബന്ധിച്ച വിവാദങ്ങളിലും ആരോപണങ്ങളുണ്ടായി. സോളാര്‍ കമ്മിഷനിലും ഹരികൃഷ്ണന് വിമര്‍ശമേല്‍ക്കേണ്ടിവന്നു.

Leave a Reply

Your email address will not be published. Required fields are marked *