ആന ക്യാമ്പില്‍ ആനയുടെ ആക്രമണത്തില്‍ പാപ്പാന് ദാരുണാന്ത്യം
ചെന്നൈ: തമിഴ്നാട് മുതുമലയിലെ അഭയാരണ്യം ആന ക്യാമ്പില്‍ ആനയുടെ ആക്രമണത്തില്‍ പാപ്പാന് ദാരുണാന്ത്യം. പാപ്പാന് ബാലന് (54) ആണ് കൊല്ലപ്പെട്ടത്. മസിനി എന്ന പിടിയാനയാണ് പാപ്പാനെ ആക്രമിച്ചത്.
രാവിലെ ഭക്ഷണം കൊടുക്കാനെത്തിയപ്പോഴായിരുന്നു പിടിയാന പാപ്പാനെ ആക്രമിച്ചത്. സമീപത്തുണ്ടായിരുന്ന മറ്റു പാപ്പാന്മാര് ചേര്‍ന്ന് ബാലനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണം.