ഡല്‍ഹിയില്‍ ആക്ടീവ് കൊവിഡ് കേസുകളില്‍ 433 ശതമാനം വര്‍ധന

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ ആക്ടീവ് കൊവിഡ് കേസുകളില്‍ 433 ശതമാനം വര്‍ധന. മാര്‍ച്ച് 30 തിന് 932 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇത് ഏപ്രില്‍ 17 ആയപ്പോഴേക്കും 4,976 ആയി ഉയര്‍ന്നു. മൂന്നാഴ്ചക്കിടെ 433 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 19 ദിവസത്തിനുള്ളില്‍ 13,200ലധികം കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇന്നലെ 4,976 ആയിരുന്നു ആക്ടീവ് കേസുകള്‍. അതേസമയം, ഇക്കഴിഞ്ഞ ഞായറാഴ്ച ആക്ടീവ് കേസുകള്‍ ഇതിനെക്കാള്‍ കൂടുതലായിരുന്നു

തിങ്കളാഴ്ച 1017 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ പോസിറ്റിവിറ്റി റേറ്റ് 32.25 ശതമാനത്തിലേക്ക് കുതിച്ചുയര്‍ന്നു. കഴിഞ്ഞ 15 മാസത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. കഴിഞ്ഞ വര്‍ഷം ജനുവരി 14 ന് റിപ്പോര്‍ട്ട് ചെയ്ത 30.6 ശതമാനമാണ് ഇതിനു മുമ്പത്തെ ഏറ്റവും കൂടിയ പോസിറ്റിവിറ്റി റേറ്റ്. തിങ്കളാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യ തലസ്ഥാനത്ത് കൊവിഡ് കേസുകള്‍ 20,24,244 ആയിട്ടുണ്ട്. കൊവിഡ് ബാധിതരായ 26,567 പേര്‍ മരണപ്പെടുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *