ചില നടീ നടന്മാര്‍ പ്രശ്‌നമുണ്ടാക്കുന്നുവെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി

കൊച്ചി: ചില നടീ നടന്മാര്‍ പ്രശ്‌നമുണ്ടാക്കുന്നുവെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍. ഒരേ സമയം ചിലര്‍ പല സിനിമകള്‍ക്ക് ഡേറ്റ് നല്‍കുന്നുണ്ടെന്നും ചിലര്‍ക്ക് സിനിമയുടെ എഡിറ്റ് ആദ്യം തന്നെ കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അവരെ മാത്രം അല്ല അവര്‍ക്ക് വേണ്ടപ്പെട്ടവരെയും എഡിറ്റ് കാണിക്കണം എന്ന് ആവശ്യപ്പെടുന്നതായും ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി ഫെഫ്ക നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

സിനിമാ താരങ്ങള്‍ റീ എഡിറ്റ് ചെയ്യാന്‍ ആവശ്യപ്പെടുന്നു. ഇത്തരം ആവശ്യങ്ങള്‍ സംവിധായകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ആരൊക്കെയാണ് സഹകരിക്കാത്തതെന്ന് പിന്നീട് പറയുമെന്നും അദ്ദേഹം അറിയിച്ചു. പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെ തീരുമാനങ്ങള്‍ക്കൊപ്പം ഫെഫ്ക നില്‍ക്കുമെന്നും നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് പരാതി കിട്ടിയിട്ടുണ്ടെന്നും ബി ഉണ്ണികൃഷ്ണന്‍ അറിയിച്ചു.

ഡബ്ബിംഗ് നടക്കുന്ന സിനിമയുടെ എഡിറ്റ് കാണിക്കാന്‍ ഒരു നടന്‍ ആവശ്യപ്പെട്ടു. ചിത്രീകരിച്ച ഭാഗങ്ങളുടെ എഡിറ്റ് കാണിച്ചാല്‍ മാത്രമേ തുടര്‍ന്ന് അഭിനയിക്കുകയുള്ളൂ എന്നാണ് നടന്‍ പറഞ്ഞത്. എന്നാല്‍ പണം മുടക്കിയ നിര്‍മ്മാതാക്കളെ മാത്രമെ സിനിമയുടെ എഡിറ്റ് കാണിക്കൂ എന്നാണ് ഫെഫ്കയുടെ തീരുമാനം. സര്‍ഗാത്മകമായ ചര്‍ച്ചകള്‍ക്ക് അവസരം നല്‍കുമെന്നും ബി ഉണ്ണികൃഷ്!ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇത്തരം പ്രശ്നങ്ങള്‍ നിരന്തരം സൃഷ്!ടിക്കുന്നവരോട് തങ്ങളുടെ അവകാശങ്ങള്‍ ബലികഴിക്കാന്‍ സമ്മതമല്ല എന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *