നടന്‍ പ്രകാശ് രാജ് രാഷ്ട്രീയത്തിലേക്ക്

ബെംഗളൂരു: പുതുവര്‍ഷത്തില്‍ രാഷ്ട്രീയത്തിലേക്ക് ചുവടുവച്ച് നടന്‍ പ്രകാശ് രാജ്. രജനീകാന്തിനും കമല്‍ഹാസനും പിന്നാലെയാണു ദക്ഷിണേന്ത്യയിലെ പ്രമുഖ നടനായ പ്രകാശ് രാജും രാഷ്ട്രീയരംഗത്തേക്കിറങ്ങുന്നത്.
‘ഏവര്‍ക്കും പുതുവത്സരാശംസകള്‍. പുതിയ തുടക്കം, കൂടുതല്‍ ഉത്തരവാദിത്തം. ഈ വര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കും. ഏതു മണ്ഡലമാണു തിരഞ്ഞെടുക്കുകയെന്നതു വരുംദിവസങ്ങളില്‍ പ്രഖ്യാപിക്കും. നിങ്ങളുടെ പിന്തുണ വേണം’- ട്വിറ്ററിലൂടെ പ്രകാശ് രാജ് അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *