പുതുവത്സര ആഘോഷങ്ങള്‍ അതിരു കടക്കാതിരിക്കാന്‍ പോലീസ്

തിരുവനന്തപുരം: പുതുവത്സര ആഘോഷങ്ങള്‍ അതിരു കടക്കാതിരിക്കാന്‍ പോലീസിന്റെ ഭാഗത്ത് നിന്നും കര്‍ശന നടപടികളാണ് ഒരുക്കിയിരിക്കുന്നത്. മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കും. പുതുവത്സരാഘോഷങ്ങള്‍ക്ക് അകമ്പടിയായി എല്ലാ വര്‍ഷവും റോഡപകടങ്ങളുടെ ദുരന്തവാര്‍ത്തയുണ്ടാകാറുണ്ട്. ഇത്തവണ അത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കാം. മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ അവനവന്റെ ജീവനും മറ്റുള്ളവരുടെ ജീവനും പ്രതിരോധത്തിലാക്കുന്നു.

ഈ ആഘോഷരാവില്‍ നിരത്തുകളിലെ ലഹരിയാത്രകള്‍ അന്ത്യയാത്രകളാകാതിരിക്കട്ടെയെന്ന് പോലീസിന്റെ മുന്നറിയിപ്പ് സന്ദേശത്തില്‍ പറയുന്നു. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി മുംബൈ നഗരത്തിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുംബൈ പോലീസ് ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു. രാത്രി പത്ത് മണിമുതല്‍ രാവിലെ 4 മണിവരെ നഗരം പോലീസിന്റെ നിയന്ത്രണത്തിലായിരിക്കും. ഇതിനായി നഗരത്തില്‍ 3000 പോലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *