എ ടി എം മെഷീനില്‍ കൃത്രിമം നടത്തി തട്ടിപ്പ് നടത്തുന്ന യു പി സ്വദേശികള്‍ അറസ്റ്റില്‍

പാലക്കാട്  : എ ടി എം മെഷീനില്‍ കൃത്രിമം നടത്തി തട്ടിപ്പ് നടത്തുന്ന യു പി സ്വദേശികള്‍ അറസ്റ്റില്‍. മൂന്നംഗ സംഘത്തെയാണ് പാലക്കാട് മണ്ണാര്‍ക്കാട് പോലീസ് പിടികൂടിയത്. കാണ്‍പൂര്‍ സ്വദേശികളായ പ്രമോദ് കുമാര്‍, സന്ദീപ്, ദിനേഷ് കുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളില്‍ നിന്നും 38 എ ടി എം കാര്‍ഡുകളും പിടികൂടി

പണം വരുന്ന ഭാഗത്തെ കാമറ മറച്ച ശേഷമാണ് ഇവര്‍ പണമെടുക്കുന്നത്. പണം ലഭിച്ച ഉടന്‍ കാന്‍സല്‍ ബട്ടണ്‍ അമര്‍ത്തും. തുടര്‍ന്ന് ബേങ്കിലും കസ്റ്റമര്‍ കെയറിലും പണം നഷ്ടപ്പെട്ടതായി പരാതി നല്‍കും. ഒരാഴ്ചക്കകം പണം ബേങ്കുകള്‍ തന്നെ അക്കൗണ്ടില്‍ നല്‍കും. രണ്ടര ലക്ഷം രൂപയാണ് ഈ രീതിയില്‍ സംഘം തട്ടിയെടുത്തത്.

യു പിയിലെ സുഹൃത്തുക്കളുടെ എ ടി എം കാര്‍ഡുകളാണ് തട്ടിപ്പിനായി ഉപയോഗിക്കുന്നത്. ബേങ്കുകള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് എ ടി എം കൗണ്ടറുകളിലെ സി സി ടിവികള്‍ പരിശോധിച്ചപ്പോഴാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *