നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം : ഗുണ്ടാ ബന്ധമുള്ളതായും അഴിമതി നടത്തുന്നതായും കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍.

തിരുവനന്തപുരം സിറ്റിയില്‍ പേട്ട എസ് എച്ച് ഒ. റിയാസ് ഖാന്‍, തിരുവനന്തപുരം റൂറലില്‍ മംഗലാപുരം എസ് എച്ച് ഒ. എച്ച് എല്‍ സതീഷ്, തിരുവല്ലം എസ്‌ഐ. സതീഷ് കുമാര്‍, കൊച്ചി ചേരാനല്ലൂര്‍ എസ് എച്ച് ഒ. ഐ പി വിപിന്‍ കുമാര്‍ എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍.

വകുപ്പുതല അന്വേഷണത്തെ തുടര്‍ന്ന് എ ഡി ജി പി. എം ആര്‍ അജിത് കുമാറാണ് നടപടി സ്വീകരിച്ചത്. സംസ്ഥാന പോലീസ് സേനക്ക് ചേരാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്നാണ് ഉദ്യോഗസ്ഥര്‍ക്കെതിരായ കുറ്റം.

Leave a Reply

Your email address will not be published. Required fields are marked *