സുല്‍ത്താന്‍പുരി കാര്‍ അപകടക്കേസ്‌: അഞ്ജലിയുടെ സുഹൃത്ത്‌ നിധി മയക്കുമരുന്ന് കള്ളക്കടത്ത് കേസില്‍ പിടിയില്‍

ന്യൂഡല്‍ഹി : പുതുവര്‍ഷ ദിനത്തില്‍ രാജ്യത്തെ നടുക്കിയ സുല്‍ത്താന്‍പുരി കാര്‍ അപകടകേസിലെ ദൃക്‌സാക്ഷിയും അഞ്ജലിയുടെ സുഹൃത്തുമായ നിധി മയക്കുമരുന്ന് കള്ളക്കടത്ത് കേസില്‍ അറസ്റ്റിലായിരുന്നതായി റിപ്പോര്‍ട്ട്.

2020ലാണ് നിധി രണ്ട് ആണ്‍സുഹൃത്തുക്കള്‍ക്കൊപ്പം പൊലീസിന്റെ പിടിയിലായത്.

2020 ഡിസംബര്‍ 6 ന് ആഗ്രയിലെ ഗവണ്‍മെന്റ് റെയില്‍വേ പൊലീസ് നിധിനേയും കൂട്ടാളികളായ സമീറിനെയും രവികുമാറിനെയും 30 കിലോ കഞ്ചാവുമായാണ് അറസ്റ്റ് ചെയ്തത്. ജയിലിലായ ഇവര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ട് പ്രകാരമാണ് ഇവര്‍ അറസ്റ്റിലായത്. കേസില്‍ നിധിയാണ് മുഖ്യ പ്രതി.

Leave a Reply

Your email address will not be published. Required fields are marked *