ഭാരത് ജോഡോ യാത്ര : രാഹുല്‍ ഗാന്ധി സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് സി ആര്‍ പി എഫ്

ന്യൂഡല്‍ഹി : ഭാരത് ജോഡോ യാത്ര ഡല്‍ഹിയിലെത്തിയപ്പോള്‍ രാഹുല്‍ ഗാന്ധി നിരവധി തവണ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് സി ആര്‍ പി എഫ്.

ഡിസംബര്‍ 24 ന് നടന്ന മാര്‍ച്ചിനിടെ രാഹുലിന് വേണ്ട വിധം സുരക്ഷ നല്‍കിയില്ലെന്ന കോണ്‍ഗ്രസ് ആരോപണത്തിന് പിന്നാലെയാണ് സി ആര്‍ പി എഫിന്റെ വിശദീകരണം.

സംസ്ഥാന പൊലീസുമായും മറ്റ് ഏജന്‍സികളുമായും ഏകോപിപ്പിച്ചാണ് സിആര്‍പിഎഫ് ഗാന്ധിക്ക് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതെന്ന് സിആര്‍പിഎഫ് അറിയിച്ചു. ഡിസംബര് 24ന് നടക്കുന്ന പരിപാടിക്കായി അഡ്വാന്‌സ് സെക്യൂരിറ്റി ലെയ്‌സണ്‍ രണ്ട് ദിവസം മുമ്പ് നടന്നത്തിയതായും സേന അറിയിച്ചു. ഒരു പ്രധാന ഇവന്റിനായി ഒരു വിഐപിയുടെ സുരക്ഷ ആസൂത്രണം ചെയ്യുന്നതിന് സുരക്ഷാ ഏജന്‍സികള്‍ നടത്തുന്ന മീറ്റിംഗാണ് അഡ്വാന്‍സ്ഡ് സെക്യൂരിറ്റി ലെയ്‌സണ്‍.

മാര്‍ച്ച് നടന്ന ദിവസം എല്ലാ സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കര്‍ശനമായി പാലിച്ചിട്ടുണ്ടെന്നും മതിയായ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചതായി ഡല്‍ഹി പോലീസ് അറിയിച്ചിട്ടുണ്ടെന്നും സിആര്‍പിഎഫ് പറഞ്ഞു. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ ഭാഗത്ത് നിന്ന് പല സന്ദര്‍ഭങ്ങളിലും നിര്‍ദ്ദേശിച്ചിട്ടുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ലംഘനങ്ങള്‍ ഉണ്ടായെന്നും ഈ വസ്തുത കാലാകാലങ്ങളില്‍ അദ്ദേഹത്തെ അറിയിച്ചിട്ടുണ്ടെന്നും സേന വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *