പി ജയരാജനെതിരെയും അന്വേഷണം വേണമെന്ന് ഇ പി ജയരാജന്‍ വിഭാഗം

തിരുവനന്തപുരം : സാമ്പത്തിക ആരോപണം ഉന്നയിച്ച സി.പി.എമ്മിലെ പി ജയരാജനെതിരെ ഇ പി ജയരാജന്‍ വിഭാഗം.

പി ജയരാജന്റെ ക്വട്ടേഷന്‍ ബന്ധം , തിരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേട് എന്നിവ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിപിഎം കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍ക്ക് ഇ പി വിഭാഗം പരാതികള്‍ നല്‍കിത്തുടങ്ങി. കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ സംഘവുമായി പി ജയരാജന് ബന്ധമുണ്ടെന്നും ഇതില്‍ പാര്‍ട്ടി അന്വേഷണം വേണമെന്നുമുള്ള ഗുരുതര ആരോപണമാണ് ഇ പി വിഭാഗം ഉന്നയിക്കുന്നത്. ഇതോടൊപ്പം വടകര ലോക്‌സഭാ സീറ്റില്‍ മത്സരിക്കുമ്പോള്‍ ജയരാജന്‍ തിരഞ്ഞെടുപ്പ് ഫണ്ട് വെട്ടിച്ചെന്നുള്ള സാമ്പത്തിക ക്രമക്കേടും അന്വേഷണ വിധേയമാക്കണമെന്നാണ് ആവശ്യം.

ഇപി ജയരാജന് പ്രതിരോധമൊരുക്കുന്നതിന്റെ ഭാഗമായെന്നോണം പി ജയരാജനെതിരെ പരാതിയുമായി സി.പി.എമ്മിലെ ഒരു വിഭാഗം രംഗത്തെത്തിയിരിക്കുന്നത്. എല്‍ഡിഎഫ് കണ്‍വിനര്‍ കൂടിയായ ഇ പി ജയരാജനെതിരെ കഴിഞ്ഞ ദിവസമാണ് സിപിഎം സംസ്ഥാന സമിതിയില്‍ പി ജയരാജന്‍ സാമ്പത്തിക ആരോപണം ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് പി ജയരാജനെതിരെയും പരാതികള്‍ പാര്‍ട്ടിക്ക് ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *