ഇ പിക്കെതിരായ ആരോപണം ഇ ഡി അന്വേഷിക്കേണ്ടിവരുമെന്ന് വി മുരളീധരന്‍

പത്തനംതിട്ട: എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരായ സാമ്ബത്തിക ആരോപണം ഇഡി അന്വേഷിക്കേണ്ടിവരുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍.

ഭരണത്തിന്റെ തണലില്‍ സി പി എമ്മിന്റെ നേതാക്കള്‍ ഇഷ്ടക്കാരുടെ പേരില്‍ സ്വത്തുക്കള്‍ വാങ്ങിക്കൂട്ടുകയാണെന്നും അദ്ദേഹം ആരോപിച്ചു.

മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ജയരാജന്റെ ഭാര്യ ഇന്ദിരയുടെയും മകന്‍ ജയ്‌സണിന്റെയും സാമ്ബത്തിക ഉറവിടത്തെക്കുറിച്ചും അറിയേണ്ടതുണ്ട്. പാര്‍ട്ടി അന്വേഷണമല്ല വേണ്ടത്. പാര്‍ട്ടിക്കകത്ത് അന്വേഷിച്ച് എല്ലാം ഒതുക്കിതീര്‍ക്കുകയാണ് സി പി എം എല്ലായിപ്പോഴും ചെയ്യുന്നത്. ഇതുവഴി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും മുരളീധരന്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *