ബഫര്‍സോണ്‍: സര്‍ക്കാര്‍ കര്‍ഷകരോട് ചെയ്തത് കൊലച്ചതിയെന്ന് രമേശ് ചെന്നിത്തല

കൊച്ചി : ബഫര്‍സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ കര്‍ഷകരോട് ചെയ്തത് കൊലച്ചതിയാണെന്ന് രമേശ് ചെന്നിത്തല. കര്‍ഷകരെ ദ്രോഹിക്കുന്ന നടപടിയാണ് സര്‍ക്കാരിന്റേത്. ഉപഗ്രഹ സര്‍വേ സ്വീകാര്യമല്ല. കര്‍ഷകരെ സംരക്ഷിക്കണം. സീറോ ബഫര്‍ സോണ്‍ പ്രഖ്യാപിക്കണം. ഇക്കാര്യത്തില്‍ തമിഴ്‌നാട്, കര്‍ണാടക സര്‍ക്കാരുകളെ കേരള സര്‍ക്കാര്‍ മാതൃകയാക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനേയും ശരത് ലാലിനേയും കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ വക്കാലത്തെടുത്ത സികെ ശ്രീധരന്‍ അതില്‍ നിന്ന് പിന്മാറണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.സികെ ശ്രീധരന്‍ ചെയ്തത് തെറ്റ്. ധാര്‍മ്മികതക്ക് എതിര്. പിന്മാറണമെന്ന് ആവശ്യപ്പെടുന്നത് പഴയ സുഹൃത്ത് എന്ന നിലയിലാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *