തായ്‌ലന്‍ഡ് യുദ്ധക്കപ്പല്‍ കടലില്‍ മുങ്ങി

ബാങ്കോക്ക് : എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് തായ്‌ലന്‍ഡ് യുദ്ധക്കപ്പല്‍ കടലില്‍ മുങ്ങി. അപകടത്തില്‍പെട്ട 33 പേരെ രക്ഷപെടുത്താന്‍ ശ്രമം തുടരുകയാണ്. 73 പേരെ രക്ഷപെടുത്തി കരയ്‌ക്കെത്തിച്ചു. ഇതില്‍ ഗുരുതരാവസ്ഥയിലുള്ള മൂന്ന് പേരെ വിദഗ്ധ ചികിത്സയ്ക്കായി സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ അര്‍ധരാത്രിയോടെ തായ്‌ലന്‍ഡ് ഉള്‍ക്കടലില്‍വച്ചാണ് അപകടമുണ്ടായത്. തായ്‌ലന്‍ഡിന്റെ ചെറു യുദ്ധക്കപ്പലായ തായ് സുഖോ ആണ് കാലാവസ്ഥ പ്രതികൂലമായതിനെതുടര്‍ന്ന് എന്‍ജിന്‍ തകരാറുമൂലം മുങ്ങിയത്.

106 പേരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. 33 പേര്‍ മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്.

മൂന്നു ഹെലികോപ്റ്ററുകളും മറ്റ് രണ്ട് യുദ്ധകപ്പലുകളും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നു സൈനിക വക്താവ് അറിയിച്ചു. 1987 മുതല്‍ തായ്‌ലന്‍ഡ് ഉപയോഗിച്ച് വരുന്ന അമേരിക്കന്‍ നിര്‍മിത യുദ്ധക്കപ്പലാണ് തായ് സുഖോ.

Leave a Reply

Your email address will not be published. Required fields are marked *