ഗുജറാത്തില്‍ തുടര്‍ച്ചയായ ഏഴാം തവണയും ബി ജെ പി.

ഗാന്ധിനഗര്‍: ഗുജറാത്തില്‍ തുടര്‍ച്ചയായ ഏഴാം തവണയും ഭരണച്ചെങ്കോലേന്താന്‍ ബി ജെ പി. മുമ്പെങ്ങുമില്ലാത്ത ചരിത്രവിജയമാണ് ഇത്തവണ ബി ജെ പി ഗുജറാത്തില്‍ നേടിയത്. അധികാരത്തിലേറാന്‍ ഒരുങ്ങുന്നതിന്റെ ആവേശത്തിലാണ് നേതാക്കളും പ്രവര്‍ത്തകരും.

ഗുജറാത്തില്‍ ആകെ 182 സീറ്റുകളില്‍ 158ലും ബി ജെ പിയാണ് മുന്നിലുള്ളത്. കേവല ഭൂരിപക്ഷത്തിന് 92 സീറ്റ് മതി. കോണ്‍ഗ്രസ് 16 സീറ്റിലേക്ക് തകര്‍ന്നടിഞ്ഞു. കഴിഞ്ഞ പ്രാവശ്യത്തെ അപേക്ഷിച്ച് 60 സീറ്റുകള്‍ കുറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *