വിദേശ വനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; പ്രതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും

തിരുവനന്തപുരം : കോവളത്ത് വിദേശ വനിതയെ കഞ്ചാവ് നല്‍കി മയക്കിയ ശേഷം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു.

അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിച്ച് പ്രതികള്‍ക്ക് വധശിക്ഷ വിധിക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു. പ്രതികളായ ഉമേഷ്, ഉദയകുമാര്‍ എന്നിവരെയാണ് ശിക്ഷിച്ചിരിക്കുന്നത്.

പ്രതികള്‍ 1,65000 രൂപ വീതം പിഴയും ഒടുക്കണം. പിഴത്തുക കൊല്ലപ്പെട്ട വിദേശ വനിതയുടെ സഹോദരിക്ക് നല്‍കണം ഇരുവരും കുറ്റക്കാരാണെന്ന് തിരു. അഡീഷണല്‍ സെഷന്‍സ് കോടതി. വെള്ളിയാഴ്ച കണ്ടെത്തിയിരുന്നു.കൊലപാതകം, ബലാത്സംഗം, ലഹരി വസ്തു ഉപയോഗം,തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *