ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. പതിനാല് ജില്ലകളിലെ 93 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കം 2.5 കോടിയിലധികം വോട്ടര്‍മാരാണ് പോളിംഗ് ബൂത്തിലെത്തുന്നത്.

നരേന്ദ്ര മോദി അഹമ്മദാബാദ് റാണിപിലെ നിഷാന്‍ ഹൈസ്‌ക്കൂളിലെ പോളിംഗ് ബൂത്തിലെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. അഹമ്മദാബാദിലെത്തിയാണ് അമിത് ഷായും വോട്ട് ചെയ്യുക. മുഖ്യമന്ത്രി ഭൂപന്ദ്ര പട്ടേല്‍, പട്ടേല്‍ സമര നേതാവ് ഹാര്‍ദിക് പട്ടേല്‍, കോണ്‍ഗ്രസ് നേതാവ് ജിഗ്‌നേഷ് മേവാനി അടക്കം 833 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.

ഗുജറാത്ത് നിയമസഭയില്‍ 182 സീറ്റുകളിലാണുള്ളത്. ഡിസംബര്‍ ഒന്നിനായിരുന്നു ഒന്നാംഘട്ട വോട്ടെടുപ്പ് നടന്നത്. 63 ശതമാനം വോട്ടര്‍മാരാണ് ആദ്യഘട്ടത്തില്‍ പോളിംഗ് ബൂത്തിലെത്തിയത്. വ്യാഴാഴ്ചയാണ് വോട്ടെണ്ണല്‍.

Leave a Reply

Your email address will not be published. Required fields are marked *