കുഫോസ് വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കിയ വിധിക്ക് സുപ്രീം കോടതിയുടെ സ്‌റ്റേ ഇല്ല

ന്യൂഡല്‍ഹി : കേരള ഫിഷറീസ് സര്‍വ്വകലാശാല (കുഫോസ്) വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സുപ്രീം കോടതിയുടെ സ്‌റ്റേ ഇല്ല. ഹൈക്കോടതി വിധി അടിയന്തരമായി സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ച സുപ്രീം കോടതി ചാന്‍സലര്‍ക്കും യുജിസിക്കും നോട്ടീസയച്ചു.

മുന്‍ വൈസ് ചാന്‍സലര്‍ ഡോ. റിജി ജോണ്‍ ആണ് സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത്. കേസിലെ കക്ഷികളുടെ വിശദമായ സത്യവാങ്മൂലം പരിശോധിച്ച ശേഷം കേസിലേക്ക് കടക്കാമെന്ന് കോടതി വ്യക്തമാക്കി.

2018ലെ യു.ജി.സി ചട്ടപ്രകാരം രൂപീകരിക്കാത്ത സെര്‍ച്ച് കമ്മിറ്റിയാണ് റിജി ജോണിനെ വൈസ് ചാന്‍സലര്‍ ആയി നിയമിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈകോടതി നിയമനം റദ്ദാക്കിയത്. എന്നാല്‍ ഭരണഘടനയുടെ ഏഴാം പട്ടികയിലെ ലിസ്റ്റ് രണ്ട് പ്രകാരം കാര്‍ഷിക വിദ്യാഭ്യാസവും, ഗവേഷണവും സംസ്ഥാന ലിസ്റ്റില്‍ പെട്ടവയാണ്. അതിനാല്‍ ഫിഷറീസ് സര്‍വകലാശാലക്ക് യു ജി സി ചട്ടം ബാധകമല്ലെന്നായിരുന്നു ഹരജിക്കാരന്റെ വാദം.

Leave a Reply

Your email address will not be published. Required fields are marked *