കോണ്‍ഗ്രസിന്റെ ഐക്യത്തെ ബാധിക്കുന്ന പരസ്യപ്രതികരണങ്ങള്‍ പാടില്ല: കെ.സുധാകരന്‍

തിരുവനന്തപുരം : കോണ്‍ഗ്രസിന്റെ ഐക്യത്തേയും കെട്ടുറപ്പിനേയും പ്രതികൂലമായി ബാധിക്കുന്ന പ്രവര്‍ത്തനങ്ങളും പരസ്യ പ്രതികരണങ്ങളും ആരുടെ ഭാഗത്തു നിന്നും ഉണ്ടാകരുതെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍.

ആഭ്യന്തര ജനാധിപത്യം ഉറപ്പാക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. പരസ്യ പ്രതികരണം നല്ലതല്ല. പൊതുജന മധ്യത്തില്‍ പാര്‍ട്ടിക്ക് ദോഷകരമായി ബാധിക്കുന്ന പ്രവൃത്തികളില്‍ നിന്നും പ്രതികരണങ്ങളില്‍ നിന്നും പിന്മാറണം. മറ്റു വിഷയങ്ങള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്യും. കോണ്‍ഗ്രസിന്റെ ഉന്നത നേതാവായ തരൂരിന് ബന്ധപ്പെട്ട ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുമായി കൂടിയാലോചിച്ച് ഔദ്യോഗിക പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാം. അതിന് യാതൊരു തടസ്സവുമില്ലെന്നും സുധാകരന്‍ പ്രതികരിച്ചു.

ഇടത് സര്‍ക്കാരിന്റെ ജനദ്രോഹ ഭരണത്തിനെതിരെ ശക്തമായ പോരാട്ടത്തിലാണ് പാര്‍ട്ടിയും പോഷക സംഘടനകളും. ഒരു കാലത്തും കാണാത്ത ഐക്യത്തോടെയാണ് നേതാക്കളും പ്രവര്‍ത്തകരും മുന്നോട്ട് പോകുന്നത്. അതിനെ തുരങ്കം വെക്കുന്ന എല്ലാ നീക്കങ്ങളെയും അതീവ ഗൗരവത്തോടെ തന്നെ നോക്കിക്കാണുകയും കൈകാര്യം ചെയ്യുകയും ചെയ്യുമെന്നും സുധാകരന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *