ഗവര്‍ണര്‍ക്കെതിരെ ബാനര്‍: ഖേദം പ്രകടിപ്പിച്ച് തിരുവനന്തപുരം സംസ്‌കൃത കോളേജ്.

തിരുവനന്തപുരം : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ അധിക്ഷേപ പരാമര്‍ശവുമായി എസ്.എഫ്.ഐ ബാനര്‍ സ്ഥാപിച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് തിരുവനന്തപുരം സംസ്‌കൃത കോളേജ്.

ഗവര്‍ണറുടെ തന്തയുടെ വകയല്ല രാജ്ഭവന്‍ എന്നാണ് ബാനറില്‍ എഴുതിയിരുന്നത്. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് കേരള സര്‍വകലാശാലയ്ക്ക് അയച്ച കത്തില്‍ പ്രിന്‍സിപ്പല്‍ ഉറപ്പു നല്‍കി. ബാനര്‍ നീക്കിയതായി ചൂണ്ടിക്കാണിച്ച് കോളേജ് പ്രിന്‍സിപ്പല്‍ സര്‍വകലാശാല രജിസ്ട്രാര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.

ബാനര്‍ സ്ഥാപിച്ചതിന് പിന്നാലെ രാജ്ഭവന്‍ കേരള സര്‍വകലാശല വി.സിയോട് വിശദീകരണം തേടാന്‍ നിര്‍ദ്ദേശിച്ചിരുന്നു, തുടര്‍ന്ന് രജിസ്ട്രാര്‍ മുഖേന പ്രിന്‍സിപ്പലിനോട് വിശദീകരണം തേടുകയായിരുന്നു. ഇതിന് പിന്നാലെയാണ് രജിസ്ട്രാര്‍ക്ക് പ്രിന്‍സിപ്പല്‍ മറുപടി നല്‍കിയത്. സംസ്‌കൃത കോളേജില്‍ വിദ്യുത്സദസ് നടക്കുന്ന ദിവസം തന്നെയാണ് കവാടത്തില്‍ ബാനര്‍ പ്രത്യക്ഷപ്പെട്ടത്‌

Leave a Reply

Your email address will not be published. Required fields are marked *