ചിറ്റാര്‍ 86 പള്ളിപഠിക്ക് സമീപം സ്വകാര്യ ബസ് മറിഞ്ഞു; നിരവധിപേര്‍ക്ക് പരിക്കേറ്റു

പത്തനംതിട്ട: ചിറ്റാര്‍ 86 പള്ളിപഠിക്ക് സമീപം സ്വകാര്യ ബസ് മറിഞ്ഞു. ആങ്ങമൂഴിപത്തനാപുരം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സുല്‍ത്താന്‍ എന്ന ബസാണ് മറിഞ്ഞത്.

വൈകിട്ട് മൂന്നരയോട് കൂടി ചിറ്റാറില്‍ വച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാള്‍ ബസില്‍ നിന്ന് സമീപത്തെ തോട്ടിലേക്ക് തെറിച്ച് വീണതായി നാട്ടുകാര്‍ പറഞ്ഞു. പരിക്കേറ്റവരെ പത്തനംതിട്ട താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *