ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസിന് കണ്ണൂര്‍ വി സി മറുപടി നല്‍കി

തിരുവനന്തപുരം : ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസിന് കണ്ണൂര്‍ വി സി മറുപടി നല്‍കി. അഭിഭാഷകന്‍ മുഖേനയാണ് മറുപടി നല്‍കിയത്. ഇതോടെ ഗവര്‍ണറുടെ നോട്ടീസിന് എല്ലാ വി സിമാരും വിശദീകരണം നല്‍കി.

അതിനിടെ, കേരള സാങ്കേതിക സര്‍വകലാശാല വി സി സിസ തോമസ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി. താത്കാലിക വി സിയായി ചുമതലയേല്‍ക്കാനെത്തിയ സിസക്കെതിരെ സര്‍വകലാശാലക്കു പുറത്ത് വന്‍ പ്രതിഷേധം നടന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *