കോയമ്ബത്തൂര്‍ സ്‌ഫോടനക്കേസില്‍ എന്‍ഐഎ അന്വേഷണത്തിന് ഉത്തരവ്‌

കോയമ്ബത്തൂര്‍: കോയമ്ബത്തൂര്‍ സ്‌ഫോടനക്കേസില്‍ എന്‍ഐഎ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രസര്‍ക്കാര്‍. പ്രതികളില്‍ ഒരാളുടെ ഐഎസ് ബന്ധവും ചാവേര്‍ ആക്രമണ സംശയവും ബലപ്പെടുത്തുന്ന തെളിവുകള്‍ പൊലീസിന് കിട്ടിയ സാഹചര്യത്തില്‍ എന്‍ഐഎ അന്വേഷണത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയിരുന്നു.

എന്‍ഐഎ സംഘം ഇന്നലെ തന്നെ കോയമ്ബത്തൂരെത്തി പ്രാഥമിക വിവരശേഖരണം തുടങ്ങിയിരുന്നു. അറസ്റ്റിലായ അഞ്ച് പ്രതികളെയും ഇവര്‍ ചോദ്യം ചെയ്തു.

അതേസമയം, 2024ഓടെ എല്ലാ സംസ്ഥാനങ്ങളിലും എന്‍ഐഎ ഓഫീസുകള്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. സൈബര്‍ കുറ്റകൃത്യങ്ങള്‍, മയക്കുമരുന്ന്, അതിര്‍ത്തി കടന്നുള്ള ഭീകരവാദം, രാജ്യദ്രോഹം, മറ്റ് കുറ്റകൃത്യങ്ങള്‍ എന്നിവ നേരിടാന്‍ സംയുക്ത പദ്ധതി ആവിഷ്‌കരിക്കുകയാണെന്നും ഹരിയാനയിലെ സൂരജ്കുണ്ഡില്‍ നടക്കുന്ന ദ്വിദിന ചിന്തിന്‍ ശിവറിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ അമിത് ഷാ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *